വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായന്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം

കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുള്ള കെ എം മാണിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബ ത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും സോഷ്യല്‍ഫോറം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്ക് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Update: 2019-04-09 15:46 GMT
ദമ്മാം: വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായനാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു. കേരളനിയമ സഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കെ എം മാണിയുടെ വിയോഗത്തിലൂടെ കേരളത്തിനു വലിയ നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുള്ള കെ എം മാണിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബ ത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും സോഷ്യല്‍ഫോറം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്ക് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.




Tags:    

Similar News