സോഷ്യല്‍ ഫോറം ഇടപെടല്‍; ഷെഫീര്‍ അന്‍സാരി തുടര്‍ചികില്‍സയ്ക്ക് നാട്ടിലേക്ക്
സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് സെക്രട്ടറി സയീദ് ബുഹാരിയുടെ നേത്യത്വത്തില്‍ നവാസ്, മുനീര്‍ മലപ്പുറം, ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകന്‍ ഇല്യാസ് പുനലൂര്‍ എന്നിവര്‍ അദ്ദേഹത്തിന് ആശുപത്രിയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് ആവശ്യമായ യാത്രാ രേഖകള്‍ ശരിയാക്കി നല്‍കുകയും ചെയ്തു.
ഹായില്‍ (സൗദി): ഹൃദയാഘാതത്തെ തുടര്‍ന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നു ഹായില്‍ കിംഗ് സല്‍മാന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി ഷെഫീര്‍ അന്‍സാരിയെ ഹായിലിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം തുടര്‍ ചികില്‍സയ്ക്ക് നാട്ടിലേക്ക് എത്തിച്ചു.