പൗരത്വ ഭേദഗതി ബില്ലിനെതിരേ മഹല്ല് കമ്മറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരള സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ മുഹമ്മദ്

അല്‍ ഖര്‍ജ് ബ്ലോക്ക് കമ്മറ്റി പുറത്തിറക്കിയ പുതുവല്‍സര കലണ്ടര്‍ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-12-11 09:06 GMT

അല്‍ഖര്‍ജ്(സൗദി അറേബ്യ): മുസ്‌ലിം ജനതയെ ഗുരുതരമായി ബാധിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ മഹല്ല് കമ്മിറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരള സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ മുഹമ്മദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അല്‍ ഖര്‍ജ് ബ്ലോക്ക് കമ്മറ്റി പുറത്തിറക്കിയ പുതുവല്‍സര കലണ്ടര്‍ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധ്യമായ മാര്‍ഗങ്ങളിലൂടെ ജനകീയ രാഷ്ടീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തണം, ഫാസിസം ആവശ്യപ്പെടുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ആരും നേട്ടോട്ടമോടരുത്, രേഖകള്‍ സമര്‍പ്പിച്ചത് കൊണ്ടു മാത്രം നാം രക്ഷപെട്ടാനും പോവുന്നില്ല. അതേ ഊര്‍ജവും സമയവും മതിയാവും അവരെ ചെറുത്ത് തോല്‍പ്പിക്കാനും- അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി ഉസ്മാന്‍ മുഹമ്മദ്, അല്‍ഖര്‍ജ് ബ്ലോക്ക് പ്രസിഡന്റ് മഹ്ജൂബ് കെലോത്തിന് കൈമാറി കലണ്ടര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ സോഷ്യല്‍ ഫോറം പ്രതിനിധികളായ സ്‌റ്റേറ്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം അഷ്‌റഫ് വേങ്ങൂര്‍, അല്‍ഖര്‍ജ് ബ്ലോക്ക് വൈസ്പ്രസിഡന്റ് മുഹമ്മദ് ശൈഖ് മധുര, ജനറല്‍ സെക്രട്ടറി മുഹമ്മദ്, സെക്രട്ടറി അസീബ് എന്നിവര്‍ പങ്കെടുത്തു 

Tags:    

Similar News