സ്വദേശി വനിതക്ക് രക്തം നല്‍കി സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ മാതൃകയായി

Update: 2021-01-04 13:40 GMT

ദമ്മാം : പ്രാവസികള്‍ക്കിടയില്‍ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സ്വദേശി വനിതക്ക് രക്തം നല്‍കി മാതൃകയായി. കിങ് ഫഹദ് മിലിറ്ററി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന സ്വദേശി വനിതക്കാണു അടിയന്തിരമായി എട്ട് യൂണിറ്റ് രക്തം നല്‍കിയത്. ചികിത്സയില്‍ കഴിയുന്ന രോഗിയുടെ െ്രെഡവര്‍ മുഖേന ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജമഈന്‍ ബ്രാഞ്ച് പ്രസിഡന്റ് സലാഹുദ്ദിന്‍ തൊളിക്കോടിനെ സമീപിക്കുകയും തുടര്‍ന്ന് സോഷ്യല്‍ ഫോറം അല്‍ റയാന്‍ ബ്ലോക്ക് കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗം ഇന്‍ ചാര്‍ജ് സൈനുട്ടി എടപ്പാള്‍, അബ്ദുല്‍ സലാം വാടാനപ്പള്ളി എന്നിവര്‍ ഇടപെട്ട് ആവശ്യമായ രക്തം നല്‍കുകയായിരുന്നു. രക്തം നല്‍കിയ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ക്ക് സ്വദേശി കുടുംബം നന്ദി അറിയിച്ചു.




Tags: