യുക്രെയ്‌നില്‍ നിന്ന് ഇതുവരെ തിരിച്ചെത്തിയത് 82 മലയാളികള്‍

Update: 2022-02-27 18:30 GMT

തിരുവനന്തപുരം; യുക്രെയ്‌നില്‍ നിന്ന് 82 മലയാളി വിദ്യാര്‍ത്ഥികള്‍ ഇതിനകം നാട്ടിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്.

ഇന്നലെ രാത്രി മുംബൈയിലും ഡല്‍ഹിയിലും എത്തിയ വിദ്യാര്‍ത്ഥികളെ നോര്‍ക്കയുടെ മേല്‍ നോട്ടത്തിലായിരുന്നു നാട്ടിലെത്തിച്ചത്. 

വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കിയിരുന്നു. വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

തിരികെയെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളെയും നാട്ടിലെത്തിക്കാനാവശ്യമായ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരുമായി കേരളം ആശയവിനിമയം നടത്തി വരികയാണ്. 

Tags: