കശ്മീരില്‍ പ്രിപെയ്ഡ് മൊബൈലില്‍ വോയ്സ് കോളും എസ്എംഎസ്സും പുനഃസ്ഥാപിക്കുന്നു
നേരത്തെ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കിയിരുന്നു.
ശ്രീനഗര്‍: ശ്രീനഗറില്‍ കേന്ദ്രം വീണ്ടും നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തുന്നു. ഇത്തവണ കശ്മീരില്‍ പ്രിപെയ്ഡ് മൊബൈലില്‍ വോയ്സ് കോളും എസ്എംഎസ്സും പുനഃസ്ഥാപിക്കും.
നേരത്തെ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കിയിരുന്നു. പിന്നീട് ചില പ്രത്യേക മേഖലകള്‍ക്ക് ഒഴിവാക്കിക്കൊടുത്തു.
കശ്മീരിന് പ്രത്യേക അവകാശം നല്കുന്ന 370 ാം അനുച്ഛേദം ആഗസ്റ്റ് 5 ന് റദ്ദാക്കിയതിനു ശേഷം വാര്‍ത്താവിനിമയരംഗത്തും ജനങ്ങളുടെ സ്വതന്ത്രസഞ്ചാരത്തിനും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. നിരവധി രാഷ്ട്രീയ നേതാക്കളെ പലയിടങ്ങളിലായി കസ്റ്റഡിയിലെടുത്തു. പലരും ഇപ്പോഴും ജയിലിലാണ്.