ഓടക്കാലി പള്ളിയില്‍ പോലിസ് പൂട്ടുപൊളിച്ചു; സംഘര്‍ഷം തുടരുന്നു

അതിനിടയില്‍ വിഷയം ഒരു ക്രമസമാധാനപ്രശ്‌നമായി മാറുമോ എന്ന ആശങ്കയിലാണ് അധികാരികള്‍. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വൈദികരുമായുളള ചര്‍ച്ചകള്‍ തുടരുന്നു.

Update: 2020-01-21 07:03 GMT

പെരുമ്പാവൂര്‍: കോടതി വിധി നടപ്പാക്കാന്‍ ഓടക്കാലി സെന്റ് മേരിസ് പള്ളിയിലെത്തിയ പോലിസും യാക്കോബായ വിശ്വാസികളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് പള്ളി വിട്ടുനല്‍കാനുള്ള സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ശ്രമത്തെത്തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.

രാവിലെ തന്നെ പള്ളിയിലെത്തിയ പോലിസ് പൂട്ടിയ ഗേറ്റ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു. അത് പ്രതിരോധിക്കാന്‍ യാക്കോബായക്കാര്‍ കൂട്ടമായെത്തി. പോലിസ് അവരെ പളളി വളപ്പില്‍ നിന്നും പരിസരത്തുനിന്നും പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പള്ളി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. എന്നാല്‍ എന്തു വിലകൊടുത്തും സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് പോലിസും ഉറച്ചുനില്‍ക്കുന്നു.

അതിനിടയില്‍ വിഷയം ഒരു ക്രമസമാധാനപ്രശ്‌നമായി മാറുമോ എന്ന ആശങ്കയിലാണ് അധികാരികള്‍. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വൈദികരുമായുളള ചര്‍ച്ചകള്‍ തുടരുന്നു. 

ഓടക്കാലി പള്ളി ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കാനായിരുന്നു സുപ്രിം കോടതി വിധി. നിലവില്‍ പള്ളി യാക്കോബായ വിഭാഗത്തിന്റെ കൈയിലാണ്.

Tags:    

Similar News