എഗ്മോര്‍-തിരുനെല്‍വേലി വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ആറ് കോച്ചുകളുടെ ചില്ലുകള്‍ തകര്‍ന്നു, നാലു കുട്ടികളെ പിടികൂടി
ചെന്നൈ: എഗ്മോറില്‍നിന്ന് തിരുനെല്‍വേലിയിലേക്കു പോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ നടന്ന കല്ലേറില്‍ ട്രെയിനിലെ ആറു കോച്ചുകളുടെ ചില്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിരുദാചലം-താലനൂര്‍ സെക്ഷനിലൂടെ ട്രെയിന്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
സംഭവത്തില്‍ 16 മുതല്‍ 18 വയസ് വരെ പ്രായമുള്ള നാല് ആണ്‍കുട്ടികളെ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ഒരു എക്‌സിക്യൂട്ടീവ് കോച്ചിന്റെയും അഞ്ച് എസി ത്രീടയര്‍ കോച്ചുകളുടെയും ചില്ലുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. കല്ലേറില്‍ യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തുടര്‍ന്ന് തിരുച്ചിറപ്പള്ളി റെയില്‍വേ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ട്രെയിന്‍ പരിശോധന നടത്തി.