ലണ്ടനില്‍ സിഖുകാരേയും കശ്മീരികളേയും ഹിന്ദുത്വര്‍ ആക്രമിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; മൂന്നു പേര്‍ അറസ്റ്റില്‍

ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് ബ്രിട്ടനിലേയും അന്താരാഷ്ട്ര സിഖ് സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കശ്മീരി സംഘടനകള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തുകയായിരുന്നു.

Update: 2019-03-11 10:03 GMT

ലണ്ടന്‍: സിഖുകാര്‍ക്കും കശ്മീരികള്‍ക്കുമെതിരേ ഇന്ത്യന്‍ ഭരണകൂടം നടത്തിവരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ പ്രതിഷേധം സംഘടിപ്പിച്ച സിഖുകാര്‍ക്കും കശ്മീരികള്‍ക്കുമെതിരേ ഹിന്ദുത്വരുടെ ആക്രമണം. സംഭവത്തില്‍നിരവധി പേര്‍ക്കു പരിക്കേറ്റു. മൂന്നു പേരെ സ്‌കോട്ട്‌ലന്റ് പോലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന സിഖ് തടവുകാരുടെ മോചനം ആവശ്യപ്പെട്ട് ബ്രിട്ടനിലേയും അന്താരാഷ്ട്ര സിഖ് സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കശ്മീരി സംഘടനകള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തുകയായിരുന്നു.


ഖാലിസ്ഥാന്‍ രൂപീകരിക്കുക, സിഖുകാര്‍ക്കായി പ്രത്യേക രാജ്യം അനുവദിക്കുക, ഇന്ത്യ തുറങ്കിലടച്ച സിഖ് ആക്റ്റീവിസ്റ്റുകളുടെ മോചിപ്പിക്കുക തുടങ്ങിയ ബാനറുകളുയര്‍ത്തിയായിരുന്നു പ്രതിഷേധം. ഖാലിസ്ഥാനെ പിന്തുണച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മാത്രം നിരവധി സിഖ് യുവാക്കളെ ഇന്ത്യന്‍ ഭരണകൂടം തുറങ്കിലടച്ചതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.

സമാധാനപരമായി നടന്ന പ്രതിഷേധത്തിനിടയിലേക്ക് മോദി അനുകൂല സംഘം മുദ്രാവാക്യം വിളികളുമായെത്തി അതിക്രമം നടത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ക്കുനേരെ മോദി അനുകൂലികള്‍ കുപ്പിയേറ് നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടി. സംഭവത്തില്‍ പാകിസ്താനി മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു.

Tags: