'ഇമ്രാന്‍ ഖാനുമായി നേരിട്ടു ബന്ധമുള്ള സിദ്ദു ദേശസുരക്ഷയ്ക്ക് ഭീഷണി'; പകവീട്ടാനൊരുങ്ങി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

Update: 2021-09-18 16:57 GMT

ചണ്ഡീഗഢ്: കോണ്‍ഗ്രസ് പഞ്ചാബ് മേധാവി നവജ്യോത് സിങ് സിദ്ദുവിനെ ദേശീയ സുരക്ഷാഭീഷണിയെന്നാരോപിച്ച് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ്ങ്. കോണ്‍ഗ്രസ്സിനുള്ളിലെ പോരിനെത്തുടര്‍ന്ന് രാജിവച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടയിലാണ് ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി രംഗത്തുവന്നത്.

നജ്യോത് സിങ് സിദ്ദുവിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായി സൗഹൃദമുണ്ടെന്നും അത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നും അമരീന്ദര്‍ ആരോപിച്ചു. ഇതുപോലുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവജ്യോത് സിങ് സിദ്ദു ദേശവിരുദ്ധനാണെന്നും ചാഞ്ചാട്ടക്കാരനാണെന്നും കഴിവില്ലാത്തവനാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിന് മാത്രമല്ല, ഇന്ത്യക്കും സിദ്ദുവിന്റെ സാന്നിധ്യം ഭീഷണിയാണ്. അതുപോലെയൊരു മനുഷ്യന് രാജ്യത്തെ നശിക്കാന്‍ വിട്ടുകൊടുക്കാനാവില്ല. അവസാന നിമിഷം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ ഇരുവരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിനു ശേഷമാണ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. പാക്‌സ് സൈനിക മേധാവിയെ സിദ്ദു ആലിംഗനം ചെയ്തതും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തതും ഇന്ത്യയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് സിദ്ദുവിന്റെ രാജിയും ഉണ്ടായത്.

ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്ന സ്പര്‍ധ സിദ്ദുവിന് പാര്‍ട്ടി് മേധാവി പദവി നല്‍കി അവസാനിപ്പിച്ചതായിരുന്നെങ്കിലും വീണ്ടും അത് പൊട്ടിപ്പുറപ്പെട്ടു. അതിന്റെ ഒടുവിലാണ് അമരീന്ദര്‍ രാജിവച്ചത്.  

Tags:    

Similar News