ശ്വേതാ ഭട്ടിന്റെ പിതാവ് അന്തരിച്ചു; സജ്ഞീവ് ഭട്ടിന് മൂന്നു ദിവസത്തെ പരോള്‍

ഭാര്യാപിതാവിന്റെ മരണാന്തര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സഞ്ജീവ് ഭട്ടിന് ഇന്നു മുതല്‍ 3 ദിവസത്തെ പരോള്‍ അനുവദിച്ചു. സ്വന്തം വീട്ടില്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനാണ് അനുമതി.

Update: 2020-01-24 03:56 GMT

അഹമ്മദാബാദ്: സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിന്റെ പിതാവ് ശ്രീകാന്ത് ഷ അഹമ്മദാബാദില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 90 വയസ്സായിരുന്നു. ഗുജറാത്തിലെ ഏറ്റവും ശക്തമായ എഴുത്തുകാരനായിരുന്നു ശ്രീകാന്ത് ഷാ.

ഭാര്യാപിതാവിന്റെ മരണാന്തര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ സഞ്ജീവ് ഭട്ടിന് ഇന്നു മുതല്‍ 3 ദിവസത്തെ പരോള്‍ അനുവദിച്ചു. സ്വന്തം വീട്ടില്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനാണ് അനുമതി.

ഗുജറാത്ത് വംശഹത്യകേസില്‍ നരേന്ദ്രമോദിക്കെതിരേ മൊഴി നല്‍കിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. പ്രതികാര നടപടിയെന്ന നിലയില്‍ ഗുജറാത്ത് സര്‍ക്കാര്‍ എടുത്ത കേസുകളെ തുടര്‍ന്ന് ജയില്‍വാസമനുഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

Tags:    

Similar News