ശ്രേയസ് നായര്‍ സ്ഥിരം മയക്കുമരുന്ന് വ്യാപാരി; ആര്യന്‍ ഖാന് പല പ്രാവശ്യം മയക്കുമരുന്ന് നല്‍കി

Update: 2021-10-05 17:57 GMT

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട സംഘത്തിന് ആഡംബര കപ്പലില്‍ ലഹരി മരുന്ന് എത്തിച്ചു നല്‍കിയ കേസില്‍ അറസ്റ്റിലായ മലയാളി ശ്രേയസ് നായര്‍ സ്ഥിരം മയക്കുമരുന്ന് വ്യാപാരി. മുന്‍പും പലവട്ടം ആര്യന്‍ഖാന് മയക്കുമരുന്ന് എത്തിച്ച് നല്‍കിട്ടുണ്ടെന്ന് എന്‍സിബി വെളിപ്പെടുത്തി. ഇതിന്റെ തെളിവായി ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.


ആര്യന്‍ ഖാന്‍ 2020 ജൂലൈ മുതല്‍ ശ്രേയസ് നായരുമായി നടത്തിയ ചാറ്റുകളാണ് ആദ്യഘട്ടത്തില്‍ എന്‍സിബി പരിശോധിച്ചത്. ശ്രേയസ് നായര്‍ എന്ന ലഹരി കടത്തുകാരനിലേക്ക് അന്വേഷണമെത്തിയതും ഈ ചാറ്റുകളിലൂടെയാണ്. ഇടപാടുകള്‍ നടത്തിയത് ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു. കേസിനാസ്പദമായ ആഡംബര കപ്പല്‍ യാത്രയില്‍ ശ്രേയസ് നായരും പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ പിന്നീട് ചില കാരങ്ങളാല്‍ പിന്മാറുകയായിരുന്നു. ശ്രേയസ് നായരെ ആര്യന്‍ ഖാനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് എന്‍സിബിയുടെ തീരുമാനം.




Tags:    

Similar News