വിമതപ്രശ്‌നം: ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി നാളെ ചേരും

Update: 2022-06-24 16:12 GMT

മുംബൈ: ജില്ലാതല നേതാക്കളുടെ യോഗത്തിനു ശേഷം നാളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റി ചേരും. ഉച്ച്ക്ക് ഒരുമണിക്കാണ് യോഗം വിളിച്ചിട്ടുള്ളത്.

ശിവസേന ഭവനാണ് യോഗസ്ഥലം. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുക.

ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത ജില്ലാ നേതാക്കളുടെ യോഗത്തിലും മന്ത്രി ഓണ്‍ലൈന്‍ മോഡിലാണ് പങ്കെടുത്തത്.

'വിമത എംഎല്‍എമാര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പക്ഷേ പോരാടാനുള്ള മനസ്സല്ല ഇപ്പോള്‍, വര്‍ഷ ബംഗ്ലാവ് ഒഴിഞ്ഞുകൊടുത്തു'- മുഖ്യമന്ത്രി പറഞ്ഞു.

ഒരു പാട് കാര്യങ്ങള്‍ ചെയ്തു. ആരോപണങ്ങളുയര്‍ന്നിട്ടും നടപടിയെടുത്തില്ലെന്നും ഷിന്‍ഡെയുടെ പേര് പറാതെത്തന്നെ ആരോപണമുന്നയിച്ചു.

ബുധനാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുത്തത്.

'ഏകനാഥ് ഷിന്‍ഡെയ്ക്ക് വേണ്ടിയാണ് ഞാന്‍ എല്ലാം ചെയ്തത്. ഞാന്‍ വഹിച്ചിരുന്ന വകുപ്പാണ് അദ്ദേഹത്തിന് നല്‍കിയത്. അദ്ദേഹത്തിന്റെ മകന്‍ എംപിയാണ്, എന്റെ മകനെ കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്, എനിക്കെതിരേയും ആരോപണമുന്നയിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.

അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ബാലസാഹേബിന്റെയും ശിവസേനയുടെയും പേര് പറയാതെ ജനങ്ങളെ സമീപിക്കട്ടെയെന്നും അദ്ദേഹം വെല്ലുവളിച്ചു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പതനം തടയാനുള്ള മാര്‍ഗങ്ങളായിരിക്കും യോഗം ചര്‍ച്ച ചെയ്യക.

മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുമെന്നും സര്‍ക്കാരിനെ സുസ്ഥിരമാക്കാന്‍ ശ്രമിക്കുമെന്നും എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ 38 പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടതോടെയാണ് പ്രതിസന്ധി ശിവസേനയെ യഥാര്‍ത്ഥത്തില്‍ ബാധിച്ചു.

Tags:    

Similar News