വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ കാണാതായി

Update: 2022-12-14 09:04 GMT

കല്‍പ്പറ്റ: കപ്പല്‍ ജീവനക്കാരനെ യാത്രാമധ്യേ കാണാതായെന്ന പരാതിയുമായി കുടുംബം. വാളാട് നരിക്കുഴിയില്‍ ഷാജി- ഷീജ ദമ്പതികളുടെ മകന്‍ സ്വദേശി എന്‍ എസ് പ്രജിത്തിനെയാണ് കാണാതായത്. പ്രജിത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഷിപ്പിങ് കോര്‍പറേഷനില്‍ ട്രെയിനി ഉദ്യോഗസ്ഥനായ എന്‍ എസ് പ്രജിത്തിനെ ഡിസംബര്‍ 10 മുതലാണ് കാണാതായത്.

പ്രജിത്ത് ജോലി ചെയ്തിരുന്ന ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പ്രജിത്ത് വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിശാഖപട്ടണത്തു നിന്നും ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് കാണാതായതെന്നാണ് കമ്പനി ജീവനക്കാര്‍ വീട്ടുകാരെ അറിയിച്ചത്. കപ്പല്‍ ഇപ്പോഴും തീരത്തടുക്കാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags:    

Similar News