പേരയ്ക്ക പറിച്ചെന്നാരോപിച്ച് പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ച് അയൽവാസി
ഷിംല: വീട്ടുമുറ്റത്തെ മരത്തിൽനിന്ന് പേരയ്ക്ക പറിച്ചെന്നാരോപിച്ച് പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ച് വിമുക്ത ഭടൻ. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ഇയാൾ കെട്ടിയിട്ട് മർദ്ദിച്ചത്.കുട്ടിയെ വീടിന്റെ ഗോവണിയോട് ചേർത്ത് ചങ്ങല ഉപയോഗിച്ച് ബന്ധിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോലിസെത്തിയാണ് കുട്ടിയെ മോചിപ്പിച്ചത്. സംഭവത്തിൽ പോലിസ് കേസടുത്തു.