രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എംപി

Update: 2026-01-29 11:13 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഭിന്നത നിലനില്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ശശി തരൂര്‍ എംപി പാര്‍ലമെന്റില്‍ കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് സമുച്ചയത്തിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ വെച്ചായിരുന്നു നിര്‍ണ്ണായകമായ ചര്‍ച്ച നടന്നത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുത്തു.

തന്റെ പാര്‍ട്ടിയുടെ നേതാക്കളെ കാണുന്നതില്‍ എന്താണ് ഇത്ര അസാധാരണമെന്നും ഇത് സ്വാഭാവികമായ കൂടിക്കാഴ്ച മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags: