സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവന മുസ്‌ലിം വിരോധം കൊണ്ടെന്ന് ശശി തരൂര്‍

പ്രധാനമന്ത്രി ആയ ശേഷവും മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വളരെ മോശമാണെന്നും സ്വകാര്യ ചാനലിനോട് അദ്ദഹം പറഞ്ഞു.

Update: 2019-12-22 02:17 GMT

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ടാണെന്ന് ശശി തരൂര്‍.പ്രധാനമന്ത്രി ആയ ശേഷവും മോദി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് വളരെ മോശമാണെന്നും സ്വകാര്യ ചാനലിനോട് അദ്ദഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരം ഇനിയും ശക്തമാകുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിഷേധം കനത്തതോടെ എന്‍ആര്‍സി നടപ്പാക്കാന്‍ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ സമരത്തിനില്ലെങ്കിലും പ്രിയങ്കയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ പ്രസ്താവന നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവരെ അവര്‍ ധരിച്ച വസ്ത്രം കണ്ട് തിരിച്ചറിയാം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരേ രാജ്യവ്യാപകമായി വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Tags:    

Similar News