തിരുവനന്തപുരത്ത് എംഡിഎംഎയുമായി മുന്‍ എസ്എഫ്‌ഐ നേതാവ് പിടിയില്‍

Update: 2022-06-19 18:15 GMT

തിരുവനന്തപുരം: കഠിനംകുളത്ത് എംഡിഎംഎയുമായി മുന്‍ എസ്എഫ്‌ഐ നേതാവ് പിടിയില്‍. മുന്‍ സംസ്ഥാന സമിതി അംഗം ശിവപ്രസാദ് ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് അജ്മലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഠിനംകുളം ഭാഗത്ത് പോലിസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ശിവപ്രസാദ് ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനാണ്.

Tags: