കോണ്‍ഗ്രസ് ഓഫിസില്‍ പണം വെച്ച് ചീട്ടുകളി:ഏഴു പേര്‍ അറസ്റ്റില്‍
തോട്ടുമുക്കം പള്ളിത്താഴെ കോണ്‍ഗ്രസ് ഓഫിസില്‍ പണം വെച്ച് ചീട്ടുകളിച്ച പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
കോഴിക്കോട്: കൊടിയത്തൂര്‍ തോട്ടുമുക്കത്ത് കോണ്‍ഗ്രസ് ഓഫിസില്‍ പണം വെച്ച് ചീട്ടുകളിച്ച ഏഴു പേരെ മുക്കം പോലിസ് അറസ്റ്റ് ചെയ്തു.തോട്ടുമുക്കം പള്ളിത്താഴെ കോണ്‍ഗ്രസ് ഓഫിസില്‍ പണം വെച്ച് ചീട്ടുകളിച്ച പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐ റോയിച്ചന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കോണ്‍ഗ്രസ് ഓഫിസില്‍ പരിശോധന നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 1400 രൂപയും മൊബൈല്‍ഫോണുകളും പോലിസ് പിടിച്ചെടുത്തു. മുക്കം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതികളെ കേസ് രജിസ്റ്റര്‍ ചെയ്തു ജാമ്യത്തില്‍വിട്ടു.