കൊച്ചി: ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടി. നവ കേരള സര്‍വേ കോടതി റദ്ദാക്കി. സര്‍വ്വേ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം. 2030ല്‍ കേരളം എങ്ങനെയായരിക്കണം എന്ന വിഷനാണ് ഇതിനു പിന്നിലുള്ളതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നവകേരള സര്‍വേയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഇതിനുപിന്നാലെ സര്‍വേയ്‌ക്കെതിരേ രണ്ട് ഹരജികള്‍ കോടതിയിലെത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹരജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ആവശ്യം. ഇതില്‍ വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.