തിരുവനന്തപുരത്ത് സിപിഎമ്മിന് തിരിച്ചടി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് വിമതനായി ഉള്ളൂര്‍ വാര്‍ഡില്‍ മല്‍സരിക്കും

സ്വതന്ത്രനായി മല്‍സരിക്കുന്ന കെ ശ്രീകണ്ഠന്‍ സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്

Update: 2025-11-16 07:54 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഉള്ളൂര്‍ വാര്‍ഡില്‍ സിപിഎമ്മിന് വിമതന്‍. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ ശ്രീകണ്ഠന്‍ താന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു. ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ് കെ ശ്രീകണ്ഠന്‍. കടകംപള്ളി സുരേന്ദ്രന്‍ തന്നെ പറഞ്ഞു പറ്റിച്ചെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മല്‍സരിക്കുന്നത്.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികളാകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ശിവന്‍കുട്ടിയുടെ പ്രതികരണം. അത് വലിയ ക്രൂരതയിലേക്കൊന്നും പോകുന്നില്ല. വിമതര്‍ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാര്‍ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റു കിട്ടാത്ത ചിലര്‍ ഇത്തരം വിമതരാകും. പക്ഷേ ബിജെപിയിലുള്ളതു പോലുള്ള കെടുതിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

Tags: