മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജനയുഗം പ്രകാശം നിര്യാതനായി

Update: 2021-09-16 06:39 GMT

എറണാകുളം: മുതിര്‍ന്ന മധ്യമ പ്രവര്‍ത്തകന്‍ എറണാകുളം വെണ്ണല കല്ലടക്കാവ് റോഡില്‍ മൈത്രീഭവനില്‍ എം പി പ്രകാശം (ജനയുഗം പ്രകാശം- 89) നിര്യാതനായി. സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയ പ്രകാശന്‍ ദീര്‍ഘകാലം എറണാകുളത്ത് ജനയുഗം ലേഖകനായിരുന്നു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയായും പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ സജീവ അംഗമായിരുന്നു. ഫോറത്തിന്റെ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹിയായി സജീവമായി പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വാഹ സമതി അംഗമാണ്.


ഭാര്യ പി എന്‍ ദയാബായി (റിട്ട. അദ്ധ്യാപിക). മക്കള്‍: എം പി പ്രവീണ്‍ (സ്റ്റാഫ് റിപ്പോര്‍ട്ടര്‍, ദ ഹിന്ദു), പ്രമോദ്, പ്രദീപ്. മാതൃഭൂമി ലേഖിക പ്രവിത മരുമകളാണ്





Tags: