മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

Update: 2020-10-31 12:08 GMT

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നു അടുത്ത ദിവസം ഓണ്‍ലൈനില്‍ അംഗത്വം സ്വീകരിക്കും. സിപിഎം ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിച്ചെന്നും ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നും അഡ്വ. എബ്രഹാം ലോറന്‍സ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് താന്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചത്. തനിക്ക് സിപിഎം അംഗത്വമുണ്ടായിരുന്നു. ബിജെപിയില്‍ ചേരുന്ന കാര്യം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    നേരത്തേ, എം എം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിന്റെ മകന്‍ മിലനും ബിജെപി പരിപാടിയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. ആശാ ലോറന്‍സും സിപിഎം നേതാക്കള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Senior CPM leader MM Lawrence's son has joined BJP




Tags:    

Similar News