സെബി ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Update: 2021-03-25 04:46 GMT

മുംബൈ: സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ഉദ്യോഗസ്ഥനെ മഹാരാഷ്ട്രയിലെ ഈസ്റ്റ് മുംബൈയിലെ തിലക് നഗറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ സെബിയുടെ അസി. മാനേജരായ അഭിഷേക് സമ്പത്രാവു ദേശ്മുഖി(25)നെയാണ് ചെമ്പൂരിലെ തിലക് നഗര്‍ കോളനിയിലെ മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശ്മുഖിന്റെ സുഹൃത്ത് രാകേഷ് മോഹന്‍ അദ്ദേഹത്തെ ഘട്‌കോപറിലെ രാജവാടി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ദേശ്മുഖിനെ മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. തിലക് നഗര്‍ പോലിസ് സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. രാകേഷ് മോഹന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

SEBI officer hangs self to death at Mumbai residence

Tags: