എസ്ഡിടിയു പാലക്കാട് ജില്ലാ ഓഫിസ് ഉദ്ഘാടനവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി

Update: 2023-01-14 04:13 GMT

ഷൊര്‍ണൂര്‍: സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിടിയു) പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി. ഷൊര്‍ണൂരില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എ വാസു പതാക ഉയര്‍ത്തി ഓഫിസിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വാസു, സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍, സംസ്ഥാന വൈസ് പ്രസിഡന്റ്, ഇ എസ് കാജാ ഹുസൈന്‍, സംസ്ഥാന സെക്രട്ടറി സലിം കരാടി, എസ്ഡിപിഐ ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റ്, റഹിം തൂത എന്നിവര്‍ സംസാരിച്ചു. എസ്ഡിടിയു ജില്ലാ സെക്രട്ടറി വാസു വല്ലപ്പുഴ, ഷോര്‍ണൂര്‍ ഏരിയാ സെക്രട്ടറി ആലിക്കുട്ടി പങ്കെടുത്തു.

Tags:    

Similar News