എസ്ഡിടിയു ആദായ നികുതി ഓഫിസ് മാര്‍ച്ച് നാളെ

സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്യും.

Update: 2019-12-02 09:22 GMT

കോഴിക്കോട്: രാജ്യം സാമ്പത്തിക തകര്‍ച്ചയില്‍, തൊഴില്‍ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുന്നു. മോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സാമ്പത്തിക നയത്തിനെതിരേ എസ്ഡിടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച രാവിലെ 10നു കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ കമ്മന, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഈര്‍പ്പോണ, സെക്രട്ടറിമാരായ റൗഫ് കുറ്റിച്ചിറ, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, എടികെ അഷ്‌റഫ്, ജില്ലാ കമ്മറ്റിയംഗം ഗഫൂര്‍ വെള്ളയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും


Tags: