എസ് ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Update: 2020-09-06 14:10 GMT

കല്‍പ്പറ്റ: എസ് ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫിസ് കല്‍പ്പറ്റ സോണി കോംപ്ലക്‌സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലളിതമായ ചടങ്ങില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ ഹംസ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, ഖജാഞ്ചി അഡ്വ. കെ എ അയ്യൂബ്, സെക്രട്ടറി ഇ ഉസ്മാന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് കെ പി അശ്‌റഫ്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല, ജില്ലാ പ്രസിഡന്റ് നൂര്‍ജഹാന്‍, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ പി സുബൈര്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി ഫസലുര്‍ റഹ്‌മാന്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് എ മൊയ്തൂട്ടി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ടി പോക്കര്‍, സെക്രട്ടറി എം എ ശമീര്‍, സുല്‍ത്താന്‍ ബത്തേരി മേഖലാ പ്രസിഡന്റ് മുഹമ്മദ് ആസിഫ്, മാനന്തവാടി മണ്ഡലം സെക്രട്ടറി പി കെ നൗഫല്‍ സംബന്ധിച്ചു.

SDPI Wayanad District Committee Office inaugurated




Tags: