പാലക്കാട് നഗരസഭാ ഓഫിസിലേക്ക് എസ്ഡിപിഐയുടെ പ്രതിഷേധ മാര്‍ച്ച്

Update: 2021-10-22 10:10 GMT

പാലക്കാട്: പാലക്കാട് നഗരസഭയിലെ തകര്‍ന്നടിഞ്ഞ റോഡുകള്‍ എത്രയും പെട്ടന്ന് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് നഗരസഭാ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നഗരസഭയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ജി.ബി റോഡില്‍ എസ്‌കലേറ്റര്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കുറേ കാലമായി ഭരണകക്ഷിക്കിടയിലെ ആഭ്യന്തര കലഹങ്ങള്‍ മുനിസിപ്പല്‍ ഭരണത്തെ താറുമാറാക്കിയിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളും മുടങ്ങി. ഇതിന് പരിഹാരം കാണണമെന്നും എസ്ഡിപിഐ ആവശ്യപ്പെടുന്നു.

എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപുറം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറി അബ്ബാസ് ആര്‍ നന്ദി പറഞ്ഞു. മാര്‍ച്ചിന് സിക്കന്തര്‍ ഒ, ഹബീബ്, അന്‍സാര്‍, ഇബ്രാഹിം, അയൂബ്, സിക്കന്തര്‍ എം, രാശിക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: