സംഘപരിവാറിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് താക്കീതായി പൊന്മളയില്‍ എസ്ഡിപിഐ പ്രതിഷേധം

തെരുവ് നായകള്‍ക്ക് വെട്ടേറ്റുവെന്ന് പ്രചരിപ്പിച്ച് നാട്ടില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കുമെതിരേ പൊന്മള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയാണ് എസ്ഡിപിഐ മണ്ണഴികോട്ടപ്പുറത്തു പ്രതിഷേധ പ്രകടനം നടത്തിയത്.

Update: 2021-09-28 19:21 GMT

പൊന്മള: ഇണ ചേരുന്നതിനിടെ തെരുവ് നായകള്‍ക്കു മുറിവേല്‍ക്കുന്ന സംഭവത്തില്‍ വ്യാജ വാര്‍ത്ത സൃഷിച്ചു നാട്ടില്‍ ഭീതി പരത്തി മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച സംഘപരിവാരത്തിന് താക്കീതായി എസ്ഡിപിഐ പ്രതിഷേധം. തെരുവ് നായകള്‍ക്ക് വെട്ടേറ്റുവെന്ന് പ്രചരിപ്പിച്ച് നാട്ടില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനും ബിജെപിക്കുമെതിരേ പൊന്മള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയാണ് എസ്ഡിപിഐ മണ്ണഴികോട്ടപ്പുറത്തു പ്രതിഷേധ പ്രകടനം നടത്തിയത്.


പ്രതിഷേധ പ്രകടനത്തിന് കാസിം കടക്കാടന്‍ (പഞ്ചായത്ത് പ്രസിഡന്റ്), മുസ്തഫ വില്ലന്‍ (പഞ്ചായത്ത് സെക്രട്ടറി)എന്നിവര്‍ നേതൃത്വം നല്‍കി. പ്രധിഷേധ യോഗത്തില്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം മുസ്തഫ മാസ്റ്റര്‍ സംസാരിച്ചു.

Tags: