ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില്‍ എസ്ഡിപിഐ പ്രതിഷേധം

Update: 2022-05-17 13:43 GMT

കൊയിലാണ്ടി: ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റിയാസ് പയ്യോളി, മുസ്തഫ കവലാട് ,അഷ്‌റഫ് ചിറ്റാരി, മിദ്‌ലാജ് കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

ഗ്യാന്‍ാവപിയിലെ പുരാതനമായ മസ്ജിദില്‍ ശിവലിംഗമുണ്ടെന്ന് ആരോപിച്ചാണ് അഞ്ച് സ്ത്രീകള്‍ പരാതി നല്‍കിയത്. പരാതിയില്‍ കോടതി വീഡിയോ സര്‍വേ നടത്താന്‍ ഉത്തരവിട്ടു. സര്‍വേക്കെതിരേ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

Tags:    

Similar News