ഓണം കഴിഞ്ഞിട്ടും കിറ്റുകള്‍ കിട്ടാത്തത് പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

Update: 2021-08-27 13:39 GMT

കുറ്റ്യാടി:  കൊവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങളുടെ ഭക്ഷണ ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ കിറ്റ് വിതരണം കാര്യക്ഷമമാക്കണമെന്ന് എസ്ഡിപിഐ കുറ്റിയാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഓണം കഴിഞ്ഞിട്ട് ദിവസങ്ങള്‍ ആയെങ്കിലും ഓണത്തോട് അനുബന്ധിച്ചു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കിറ്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും കിട്ടിയിട്ടില്ല. കാര്‍ഡുടമകള്‍ നിരവധി തവണ റേഷന്‍ കടകള്‍ കയറി ഇറങ്ങിയിട്ടും ആവശ്യത്തിന് സ്‌റ്റോക്ക് ഇല്ല എന്ന മറുപടിയാണ് കിട്ടുന്നത്. പൊതുവിതരണ സംവിധാനത്തിലെ പരാജയമാണ് ഇത് വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരുടെയും റേഷന്‍ ഷോപ്പ് ഉടമകളുടെയും അനാസ്ഥക്കെതിരെ സര്‍ക്കാര്‍ നാടപടി എടുക്കണമെന്നും എത്രയും പെട്ടന്ന് കിറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ഒ റഷീദ് മാസ്റ്റര്‍, ഹമീദ് കല്ലുമ്പുറം, സാദിക്ക് ബാങ്ക്‌റോഡ്, സമീറ മുഹമ്മദ്, ശംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.




Tags:    

Similar News