പ്രതിഷേധങ്ങളെ വെടിവച്ച് കൊല്ലുന്ന ഭരണകൂട ഭീകരതക്കെതിരേ എസ്ഡിപിഐയുടെ പന്തംകൊളുത്തി പ്രകടനം

പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ജനതയുടെ ജനാധിപത്യപരമായ സമരങ്ങള ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഇ എം ലതീഫ്

Update: 2019-12-20 03:36 GMT

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപട്ടികക്കുമെതിരേ പ്രതിഷേധിക്കുന്ന പൗരന്‍മാരെ വെടിവച്ചു കൊല്ലുന്നതിനെതിരേ എസ്ഡിപിഐ തൃശൂര്‍ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.

മംഗലാപുരത്ത് നടന്ന പ്രകടനത്തിലേക്ക് വെടിയുതിര്‍ത്ത് 2 പേരും ലഖ്‌നോവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. നരനായാട്ട് നടത്തി ജനങ്ങളെ ഭയപ്പെടുത്തി പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്നാണ് ഭരണകൂടം കരുതുന്നത്. പൗരത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ജനതയുടെ ജനാധിപത്യപരമായ സമരങ്ങള ചോരയില്‍ മുക്കി ഇല്ലാതാക്കാമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഇ എം ലതീഫ് പറഞ്ഞു. പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ ഹുസ്സൈര്‍, എസ്ഡിടിയു. ജില്ലാ പ്രസിഡന്റ് ഷഫീര്‍ പാവറട്ടി എന്നിവരും പ്രതിഷേധത്തില്‍ സംസാരിച്ചു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ബി കെ ഹുസൈന്‍ തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ നാസര്‍, ട്രഷറര്‍ ഷമീര്‍ ബ്രോഡ്‌വേ, ജില്ലാ സമിതിയംഗങ്ങളായ എം ഫാറൂഖ്, ഫൈസല്‍ പാവറട്ടി, മനാഫ് കൊടുങ്ങല്ലൂര്‍, അനീസ് കൊടുങ്ങല്ലൂര്‍, ആസിഫ് അബ്ദുള്ള എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.




Tags: