പ്രകാശിതമായ ആ മുഖം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല; വി വി പ്രകാശിന് അനുശോചനവുമായി മജീദ് ഫൈസി

Update: 2021-04-29 03:36 GMT

മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി വി പ്രകാശിന്റെ നിര്യാണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. പ്രകാശിതമായ ആ മുഖം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ലെന്നും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും സഹ പ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ വേദനയില്‍ പങ്ക് ചേരുന്നു. ഏറെ ഞെട്ടലും വേദനയും ഉണ്ടാക്കിയ വേര്‍പാടാണ് പ്രകാശിന്റേത്. എപ്പോഴും പുഞ്ചിരിയോടെ മാത്രം അഭിമുഖീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. എളിമ നിറഞ്ഞ പ്രകൃതമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

SDPI president P Abdul Majeed Faizi with condolences to VV Prakash

Tags:    

Similar News