ഉത്തരേന്ത്യയിലെ ബുള്‍ഡോസര്‍രാജിന്റെ മറ്റൊരു രൂപമാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്: അന്‍സാരി ഏനാത്ത്

Update: 2023-01-27 12:43 GMT
ഉത്തരേന്ത്യയിലെ ബുള്‍ഡോസര്‍രാജിന്റെ മറ്റൊരു രൂപമാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്: അന്‍സാരി ഏനാത്ത്

ഇരിട്ടി: ഉത്തരേന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ ബുള്‍ഡോസര്‍രാജിന്റെ തനിപ്പകര്‍പ്പാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് എസ് ഡിപിഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്. ഇരിട്ടി ഹോട്ടല്‍ ഇയോട്ടില്‍ നടന്ന എസ്ഡിപിഐ പേരാവൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംവരണം, ഏകസിവില്‍കോഡ്, പൗരത്വ പ്രശ്‌നം, വിലക്കയറ്റം, വിദ്വേഷപ്രചരണങ്ങള്‍ തുടങ്ങിയവയിലൂടെ മോദി സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെ കൂടെനിന്ന് ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയില്‍, സെകട്ടറി റിയാസ് നാലകത്ത്, ജില്ലാ കമ്മിറ്റി അംഗം സൗദ നസീര്‍, മുഹ്‌സിന ലത്തീഫ്, പി ഫൈസല്‍, കെ പി റിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News