എസ്ഡിപിഐ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

Update: 2022-10-23 05:06 GMT

വള്ളികുന്നം: എസ്ഡിപിഐ വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാമ്പിശ്ശേരി ജംങ്ഷനില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഫൈസല്‍ പഴയങ്ങാടി സംഗമം ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് എംഎം താഹിര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. നൗഷാദ് തത്തമത്ത് അധ്യക്ഷനായി. നൗഷാദ് കല്ലില്‍, ബുഹാരി, ഷമീര്‍, നൗഫല്‍, പൂക്കുഞ്ഞ് സംസാരിച്ചു. ലഹരി വിരുദ്ധ സദസ്സില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം, പ്രതിജ്ഞ, കൈയ്യൊപ്പ് എന്നിവ നടത്തി.

Tags:    

Similar News