തൃത്താലയില്‍ എം കെ അബ്ദുല്‍ നാസര്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി

Update: 2021-03-18 13:10 GMT

പാലക്കാട്: ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകുന്ന തൃത്താലയില്‍ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് എം കെ അബ്ദുല്‍ നാസര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ അറിയിച്ചു. കഴിവുറ്റ മര്‍മ്മ ചികിത്സകനും സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവുമാണ് നാസര്‍.

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നും തൃത്താല മണ്ഡലത്തില്‍ പാര്‍ട്ടി കരുത്ത് തെളിയിക്കുമെന്നും റോയ് അറക്കല്‍ പറഞ്ഞു.

കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ സംസ്ഥാന സമിതി അംഗം പി.ആര്‍ കൃഷ്ണന്‍കുട്ടിയാണ് ജനവിധി തേടുന്നത്. വേങ്ങര മണ്ഡലത്തില്‍ നിന്ന് അഡ്വ. സാദിഖ് നടുത്തൊടി മല്‍സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News