എസ്.ഡി.പി.ഐ ഇഫ്താര്‍ സൗഹൃദ സംഗമം
മലപ്പുറം എയര്‍ലൈന്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
മലപ്പുറം: എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. മലപ്പുറം എയര്‍ലൈന്‍സ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥാന സമിതിയംഗങ്ങളായ ജലീല്‍ നീലാമ്പ്ര, കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. എ എ റഹിം, ഡോ. സി എച്ച് അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ്, കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സമീര്‍ കല്ലായി, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല, ജില്ലാ ട്രഷറര്‍ മഹേഷ്‌കുമാര്‍ സംസാരിച്ചു.
വിമല്‍കുമാര്‍ കോട്ടക്കല്‍ (മാതൃഭൂമി), ഇനാമു റഹ്മാന്‍ (മാധ്യമം), ആദര്‍ശ് (ഏഷ്യാനെറ്റ്), സ്വാലിഹ് (കൈരളി), സിദ്ധീഖ് (മനോരമ), ഫസലു റഹ്മാന്‍ (സുപ്രഭാതം), അനീസ് (ചന്ദ്രിക), വി പി നിസാര്‍ (മംഗളം), കൃപലാല്‍ (ഇടിവി) തുടങ്ങി പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇഫ്താര്‍ സൗഹൃദ സംഗമം. അഡ്വ. സാദിഖ് നടുത്തൊടി, എ കെ അബ്ദുല്‍ മജീദ്, ഷൗക്കത്ത് കരുവാരക്കുണ്ട്, സൈതലവി ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
