ബിബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വി ശ്രീജിനിയെ എസ്ഡിപിഐ ആദരിച്ചു.

എസ്ഡിപിഐ ചെത്തല്ലൂര്‍ ബ്രാഞ്ച് പ്രസിഡന്റ് റസാഖ് ബാപ്പുട്ടി, റിയാസ് മുറിയങ്കണ്ണി, അഷ്‌റഫ് ചെത്തല്ലൂര്‍ എന്നിവര്‍ ശ്രീജിനിയുടെ വീട്ടിലെത്തി മൊമന്റോ കൈമാറി.

Update: 2020-10-23 19:02 GMT

മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ 2016-19 വര്‍ഷ ബിബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ചെത്തല്ലൂര്‍ സ്വദേശിനി വി ശ്രീജിനിയെ എസ്ഡിപിഐ ആദരിച്ചു. എസ്ഡിപിഐ ചെത്തല്ലൂര്‍ ബ്രാഞ്ച് പ്രസിഡന്റ് റസാഖ് ബാപ്പുട്ടി, റിയാസ് മുറിയങ്കണ്ണി, അഷ്‌റഫ് ചെത്തല്ലൂര്‍ എന്നിവര്‍ ശ്രീജിനിയുടെ വീട്ടിലെത്തി മൊമന്റോ കൈമാറി.

വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുകവഴി മഹാത്മാഗാന്ധിയും മൗലാന ആസാദും സ്വപ്‌നം കണ്ട ഇന്ത്യയെ വീണ്ടെടുക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികളിലൂടെ സാധിക്കട്ടെയെന്നും മൂല്യവത്തായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് രക്ഷിതാക്കള്‍ ശ്രദ്ധ കൂടുതല്‍ നല്‍കണമെന്നും നേതാക്കള്‍ പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിക്കുതകുന്ന എല്ലാവിധ പ്രോത്സാഹനവും എസ്ഡിപിഐയുടെ ഭാഗത്തുനിന്നും തുടര്‍ന്നും ഉണ്ടാവുമെന്നും ചെത്തല്ലൂര്‍ ബ്രാഞ്ച് പ്രസിഡന്റ് റസാക്ക് ബാപ്പുട്ടി അറിയിച്ചു.




Tags:    

Similar News