ചെറിയ പാര്‍ട്ടിയാണെങ്കിലും എസ്.ഡി.പി.ഐ മുന്നോട്ട് വെക്കുന്ന ആശയം വലുത്: ഇഖ്‌റാമുല്‍ ഹഖ്

വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനമെന്ന് പാര്‍ട്ടി രൂപീകരണം തൊട്ട് പറയാന്‍ തുടങ്ങിയത് രാഹുല്‍ ഗാന്ധിയെ പോലുള്ളവര്‍ ഇന്ന് പറയുന്നു. ഇത് ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ കാണുന്നു എന്നതിനു തെളിവാണെന്നും ജനങ്ങള്‍ ഇത് ഉള്‍ക്കൊണ്ട് യഥാര്‍ത്ഥ ബദല്‍ രാഷ്ട്രീയമായ എസ്.ഡി.പിഐയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-03-24 15:30 GMT

തിരൂരങ്ങാടി: എസ്.ഡി.പി.ഐ ചെറിയ പാര്‍ട്ടിയാണെങ്കിലും വലിയ ആശയമാണ് അത് മുന്നോട്ട് വെക്കുന്നതെന്ന് എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്റും പൊന്നാനി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായ വി ടി ഇഖ്‌റാമുല്‍ ഹഖ്. ചെമ്മാട് മെക്കൊ ഹാളില്‍ തിരൂരങ്ങാടി എസ്.ഡി.പി.ഐ മണ്ഡലം കണ്‍വണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനമെന്ന് പാര്‍ട്ടി രൂപീകരണം തൊട്ട് പറയാന്‍ തുടങ്ങിയത് രാഹുല്‍ ഗാന്ധിയെ പോലുള്ളവര്‍ ഇന്ന് പറയുന്നു. ഇത് ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ കാണുന്നു എന്നതിനു തെളിവാണെന്നും ജനങ്ങള്‍ ഇത് ഉള്‍ക്കൊണ്ട് യഥാര്‍ത്ഥ ബദല്‍ രാഷ്ട്രീയമായ എസ്.ഡി.പിഐയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.

ജില്ല ട്രഷര്‍ സൈതലവി ഹാജി, മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറി ഉസ്മാന്‍ ഹാജി, വി പി ഉമര്‍, ഉസ്മാന്‍ തിരൂരങ്ങാടി, സി ജാഫര്‍, യാസര്‍ അറഫാത്ത് സംസാരിച്ചു.

Tags:    

Similar News