സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ ഭക്ഷണ വിതരണം നടത്തി

Update: 2019-06-22 15:07 GMT

തിരുവനന്തപുരം: കനത്ത കടല്‍ക്ഷോഭം മൂലം വലിയതുറ യുപിഎസ് സ്‌കൂളിലേക്ക് മാറ്റിതാമസിപ്പിച്ച കുടുംബങ്ങള്‍ക്ക് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്ഡിപിഐ ഭക്ഷണം വിതരണം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് സ്ഥാപക ദിന സന്ദേശം നല്‍കി. മണ്ഡലം പ്രസിഡന്റ് പൂന്തുറ സജീവ് അധ്യക്ഷത വഹിച്ചു. വള്ളക്കടവ് സിറ്റി പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി യാസീന്‍ പിഡി നഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: