മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയെ മര്‍ദ്ദിച്ച തിരൂര്‍ സിഐക്കെതിരെ നടപടി എടുക്കണമെന്ന് എസ്ഡിപിഐ

Update: 2021-07-09 06:36 GMT

മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.പി.എം റിയാസിനെ കൊവിഡിന്റെ മറവില്‍ പോലിസ് അന്യായമായി മര്‍ദ്ദിച്ചതില്‍ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങികൊണ്ടിരിക്കുമ്പോള്‍ റിയാസിനെ ലാത്തികൊണ്ട് തലങ്ങും വിലങ്ങും അടിക്കാന്‍ പോലിസിന് പ്രചോദനമായ കൊവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണം. ടി.പി.ആര്‍ മാനദണ്ഡം ഉപയോഗിച്ച് ജില്ലയിലെ ജനങ്ങളെ മാസങ്ങളായി ജയിലടച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ വയറ്റിപിഴപ്പിനായി പുറത്തിറങ്ങുന്ന മനുഷ്യരെ തല്ലികൊല്ലാനാകരുതെന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ഓര്‍മപ്പെടുത്തി.

ജില്ലാ പ്രസിഡണ്ട് സി.പി.എ ലത്തീഫ് , എം .പി മുസ്തഫ മാസ്റ്റര്‍ , എ.കെ അബ്ദുല്‍ മജീദ് , അഡ്വ കെ.സി നസീര്‍ , മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ സംസാരിച്ചു.

Tags: