പ്രവാസികളെ വരവേല്‍ക്കാനൊരുങ്ങി എസ്ഡിപിഐ ബ്രാഞ്ച് കമ്മറ്റി ഓഫീസ്

Update: 2020-06-22 11:02 GMT

നീലേശ്വരം: വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ വരവേല്‍ക്കാനൊരുങ്ങുകയാണ് തൈക്കടപ്പുറത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍. മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ സീറോഡ് ബ്രാഞ്ച് കമ്മറ്റിയുടെ ഓഫിസ് കെട്ടിടം സൗജന്യമായി വിട്ടു നല്‍കാനാണ് പദ്ധതി.

നേരത്തെ എസ്ഡിപിഐ നേതാവ് ഷംസുദ്ധീന്‍ പറമ്പത്ത് തന്റെ സ്വന്തം വീട് തന്നെ ക്വാറന്റൈന്‍സൗകര്യത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ടു നല്‍കിയിരുന്നു. ഇതര സസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പ്രവാസികള്‍ ഇവിടെയെത്തി ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

നീലേശ്വരത്ത് പ്രവാസിയെ അര്‍ദ്ധരാത്രി ലോഡ്ജില്‍ നിന്നു ഇറക്കി വിട്ട വാര്‍ത്തകള്‍ പ്രവാസി കുടുംബങ്ങളില്‍ ആശങ്ക പടര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തങ്ങളാലാവും വിധം പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്നത്. നാടിന്റെ നട്ടെല്ലായ പ്രവാസികളെ തങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ അധികൃതര്‍ക്ക് ഓഫീസ് കെട്ടിടം വിട്ടു നല്‍കുമെന്നും എസ്ഡിപിഐ നേതാവ് സിഎച്ച് മൊയ്തു പറഞ്ഞു. 

Tags:    

Similar News