സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

Update: 2022-10-27 09:25 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ അനുശോചിച്ചു. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കപ്പുറം മൂല്യാധിഷ്ടിത രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കിയ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ സൗമ്യമുഖമായിരുന്നു വിടപറഞ്ഞ സതീശന്‍ പാച്ചേനി. ദീര്‍ഘകാലം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ജനസേവനത്തിലൂടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോയതെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Tags: