എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചു

Update: 2021-03-17 06:16 GMT

കോഴിക്കോട്: എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ച് പിന്തുണ തേടി. മലപ്പുറം ലോകസഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം അഹമ്മദ് റഹ്മാനിയും കൊടുവള്ളി നിമയസഭാ മണ്ഡലം സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുമാണ് കാന്തപുരത്തെ സന്ദര്‍ശിച്ചത്. ഊഷ്മള സ്വീകരണമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എസ്ഡിപിഐ സംഘത്തിനു നല്‍കിയത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ്, കൊടുവള്ളി മുന്‍സിപ്പല്‍ പ്രസിഡന്റ് ടി പി യൂസുഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.




Tags:    

Similar News