നിലമ്പൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് സ്വീകരണം

Update: 2025-05-29 11:06 GMT
നിലമ്പൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് സ്വീകരണം

നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് നിലമ്പൂരില്‍ സ്വീകരണം നല്‍കി. എസ്ഡിപിഐ പ്രവര്‍ത്തകരും വോട്ടര്‍മാരും ചേര്‍ന്ന് ഷാള്‍ അണിയിച്ച് ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ പ്രകടനമായി നഗരംചുറ്റി. എസ്ഡിപിഐ മലപ്പുറം ജില്ല ഉപാധ്യക്ഷനും മലപ്പുറം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായും ചുമതലവഹിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. സാദിഖ് നടുത്തൊടി മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ നിരന്തരം നിയമപോരാട്ടങ്ങള്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപ്പെടല്‍ നടത്തുന്ന ജനകീയ നേതാവുമാണ്.

നിലമ്പൂരില്‍ വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെടാന്‍ കാരണം തെരഞെടുക്കപ്പെട്ടവരുടെ മണ്ഡലത്തോടുള്ള അവഗണ മൂലമാണെന്നും ഫാഷിസ്റ്റ് ഭരണ കാലത്ത് ജനഹിത രാഷ്ട്രീയ നിലപാട് അടയാളപ്പെടുത്താനുള്ള ജനാധിപത്യപരമായ ഒരവസരമാണ് തെരഞ്ഞെടുപ്പെന്നും അഡ്വ.സാദിഖ് നടുത്തൊടി പറഞ്ഞു.

നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത സ്വീകരണത്തില്‍ സംസ്ഥാന സെക്രട്ടറി കൃഷണന്‍ എരഞ്ഞിക്കല്‍, ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി, കണ്‍വീനര്‍ എന്‍ മുജീബ്, കെകെ മുഹമ്മദ് ബഷീര്‍, മുസ്തഫ പാമങ്ങാടന്‍, പികെ സുജീര്‍, ഇര്‍ഷാദ് മൊറയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News