കൊടുവള്ളിയിലെ എസ്ഡിപിഐ പ്രചാരണയാത്ര മൂന്നാം ദിനവും തുടരുന്നു

Update: 2021-03-03 14:29 GMT

കൊടുവള്ളി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി നയിക്കുന്ന പ്രചാരണ യാത്ര മൂന്നാം ദിനത്തില്‍ പനക്കോട് നിന്നാരംഭിച്ചു. കത്തറമ്മല്‍, എളേറ്റില്‍ വട്ടോളി, പന്നൂര്‍, കുവ്വ തൊടുക, കച്ചേരി മുക്ക്, ഈസ്റ്റ് കിഴക്കോത്ത്, പറക്കുന്ന്, ആവിലോറ, വഴിക്കടവ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ചളിക്കോടില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് പി.ടി അഹമ്മദ്, ഇ. നാസര്‍, കൊന്തളത്ത് റസാഖ് മാസ്റ്റര്‍, പി പി മൂസ, പട്ടേരി മുഹമ്മദ് മാസ്റ്റര്‍, മോന്‍ടി അബൂബക്കര്‍, അബ്ദുള്ള കത്തറമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനപക്ഷ ബദലിന് എസ്ഡിപിഐയെ പിന്തുണക്കണമെന്ന് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന സന്ദേശത്തില്‍ മാര്‍ച്ച് 1 ന് ആരംഭിച്ച് കൊടുവള്ളി മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും യാത്ര നടത്തി മാര്‍ച്ച് 6 ന് സമാപിക്കും.

Tags: