മുസ്‌ലിം വിരുദ്ധ വിരുദ്ധ പരാമര്‍ശം: പി മോഹനന്റെ മനസ്സില്‍ കുമിഞ്ഞുകൂടിയ വര്‍ഗീയത പുറത്തുവന്നു- എസ്ഡിപിഐ

ആരാണ് മതമൗലികവാദികളും ഇസ്‌ലാം തീവ്രവാദികളും എന്നുള്ളത് വ്യക്തമാക്കേണ്ടത് മോഹനന്‍ മാസ്റ്ററുടെ ബാധ്യതയാണ്. ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ ഏറ്റു പിടിക്കുന്നതിലേക്ക് സിപിഎം മാറിയിരിക്കുന്നു.

Update: 2019-11-19 18:26 GMT

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശം ആരെ തൃപ്തിപ്പെടുത്തുന്നതിനാണെന്ന് മനസ്സിലാകാത്ത പൊതുബോധമല്ല കേരളത്തിലുള്ളതെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി പറഞ്ഞു. ആരാണ് മതമൗലികവാദികളും ഇസ്‌ലാം തീവ്രവാദികളും എന്നുള്ളത് വ്യക്തമാക്കേണ്ടത് മോഹനന്‍ മാസ്റ്ററുടെ ബാധ്യതയാണ്. ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ ഏറ്റു പിടിക്കുന്നതിലേക്ക് സിപിഎം മാറിയിരിക്കുന്നു. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തത് അതിന്റെ തെളിവാണ്.

ടി പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ചു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച ആള്‍ ഇത് പറഞ്ഞില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സിപിഎമ്മിന്റെ അണികളെ മാവോവാദത്തിലേക്ക് പറഞ്ഞയക്കുമ്പോള്‍ അത് ഇവിടുത്തെ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാം എന്ന് സിപിഎം കരുതരുത്.

കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാന്‍ ഇവിടുത്തെ ഒരു സമുദായത്തെ തീവ്രവാദികളാക്കി രക്ഷപ്പെടാമെന്ന് കരുതുന്നുണ്ടെങ്കില്‍ സിപിഎം വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി സിപിഎം വെച്ചുപുലര്‍ത്തുന്ന മൃദു ഹിന്ദുത്വ സമീപനത്തിന്റെ ഭാഗമാണ്

സിപിഎം കുടുംബത്തിലെ രണ്ടു പ്രവര്‍ത്തകര്‍ക്ക് യുഎപിഎ ചുമത്തിയതിലൂടെ പുറത്തുവന്നത്. പി മോഹനന്‍ മാസ്റ്ററുടെ തെറ്റായ പരാമര്‍ശം പിന്‍വലിച്ച് കേരള ജനതയോടും പ്രത്യേകിച്ച് കോഴിക്കോട്ടുകാരോടും മാപ്പുപറയണമെന്നും സിപിഎം സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പോലെയുള്ള വര്‍ഗീയവാദികളെ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കണമെന്നും മുസ്തഫ പാലേരി ആവശ്യപ്പെട്ടു.

Tags:    

Similar News