സേവനപാതയില്‍ നിറഞ്ഞു നിന്ന് അഞ്ചച്ചവിടിയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍

Update: 2020-08-11 12:22 GMT

കാളികാവ്: കൊവിഡ് കാലം അഞ്ചച്ചവിടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് സേവനകാലമാണ്. ഭക്ഷണമെത്തിച്ചും മരുന്ന് എത്തിച്ചും അടുപ്പു പുകയാത്ത വീടുകളില്‍ അന്നമെത്തിച്ചും മാസങ്ങളായി സേവനരംഗത്ത് നിറഞ്ഞുനില്‍ക്കുകയാണിവര്‍. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ഗതാഗതം തടസ്സം നേരിടുന്ന റോഡുകളുടെ നവീകരണത്തിലും അംഗങ്ങള്‍ പ്രവര്‍ത്തനനിരതരാണ്.

ഇരുപുറങ്ങളും കാടുമൂടിയ കാളികാവ് റോഡിലെ കുന്നുമ്മല്‍ മുതല്‍ പരിയങ്ങാട് വരെയുള്ള ഭാഗങ്ങള്‍ കാട് വെട്ടി വെളിച്ചമാക്കി.

അഞ്ചച്ചവിടി അങ്ങാടിയുടെ പരിസരങ്ങളും വൃത്തിയാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ബാപ്പു ഡയമണ്ട്, പി.അക്ബര്‍,എ.ടി ഉമര്‍ കുട്ടി, കെ.നാസര്‍, വി.അബൂബക്കര്‍, ആലുങ്ങൽ മുജീബ്  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News