ചിതറയില്‍ മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചയാളെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഖബറടക്കി

എസ്ഡിപിഐ ജില്ലാ സെക്രട്ടറി സുലൈമാന്‍ റോഡുവിള, ചടയമംഗലം മണ്ഡലം സെക്രട്ടറി റഹീം മൗലവി എന്നിവരുടെ നേതൃത്വത്തില്‍ പ്ര്യത്യേക പരിശീലനം ലഭിച്ച ആറംഗ എസ്ഡിപിഐ പ്രവര്‍ത്തകരാണ് മൃതദേഹം ഏറ്റു വാങ്ങി മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ചത്.

Update: 2020-08-11 11:09 GMT

ചിതറ (കൊല്ലം): പഞ്ചായത്തിലെ ചിറവൂര്‍ വാര്‍ഡില്‍ ശനിയാഴ്ച മരിച്ച വ്യക്തിയെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പത്തു ദിവസം മുമ്പ് സ്‌ട്രോക്ക് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രവേശിപ്പിക്കുമ്പോള്‍ ഇദ്ദേഹത്തിന് കൊവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ മരണ ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.മൃതദേഹം ഏറ്റുവാങ്ങുന്നതിനും മറവു ചെയ്യുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച എസ്ഡിപിഐയുടെട സന്നദ്ധ പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കിയത്.


എസ്ഡിപിഐ ജില്ലാ സെക്രട്ടറി സുലൈമാന്‍ റോഡുവിള, ചടയമംഗലം മണ്ഡലം സെക്രട്ടറി റഹീം മൗലവി എന്നിവരുടെ നേതൃത്വത്തില്‍ പ്ര്യത്യേക പരിശീലനം ലഭിച്ച ആറംഗ എസ്ഡിപിഐ പ്രവര്‍ത്തകരാണ് മൃതദേഹം ഏറ്റു വാങ്ങി മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ചത്. പോലിസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരുടെ കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ അടുത്ത ബന്ധുക്കള്‍ അടക്കമുള്ള ആരും ചടങ്ങുകളില്‍ പങ്കെടുത്തില്ല.

Tags:    

Similar News