പുതുനഗരത്ത് കൊവിഡ് രോഗിയുടെ മൃതദേഹം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു

Update: 2020-09-26 12:56 GMT

പാലക്കാട്: പാലക്കാട് പുതുനഗരത്ത് കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച പുതുനഗരം പ്രിയ ഹോട്ടലുടമ ശാന്ത് മുഹമ്മദിന്റെ മൃതദേഹമാണ് ആരോഗ്യ വകുപ്പിന്റെ എല്ലാവിധ പ്രോട്ടോകോളും പാലിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ ഹനഫി വലിയപള്ളിയില്‍ ഖബറടക്കിയത്.

എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി സിറാജ് നാലകത്ത്, നെന്മാറ മേഖലാ പ്രസിഡന്റ് സൈദ് അബു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായില്‍, പഞ്ചായത്ത് സെക്രട്ടറി മൊയ്തീന്‍, പ്രവര്‍ത്തകരായ മുജീബ് റഹ്മാന്‍, ഷെഫീഖ്, ഷമീര്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Tags: